World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് രണ്ട്‌വര്‍ഷത്തിനുള്ളിലെന്ന് യൂനസ്

Published by

ഢാക്ക: ബംഗ്ലാദേശില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഔദ്യോഗിക ടിവി ചാനലിലാണു പ്രഖ്യാപനം.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ആഗസ്തിലാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവച്ചത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാരിന്റെ തലവനായി അധികാരമേറ്റെടുത്തത് മുതല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ യൂനസിനുമേല്‍ സമ്മര്‍ദമുണ്ട്.

തെരഞ്ഞെടുപ്പ് രീതികളിലുള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ യൂനസ് കമ്മിഷനെ നിയോഗിച്ചു. ഇതില്‍ പിഴവുകളില്ലാത്ത വോട്ടര്‍ പട്ടികയുള്‍പ്പെടെ ഏതാനും പ്രധാന പരിഷ്‌കാരങ്ങള്‍ മാത്രം വരുത്തിയ ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമ്മതിച്ചാല്‍ 2025 നവംബറില്‍ വോട്ടെടുപ്പ് നടത്താനാകും. മുഴുവന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടേ തെരഞ്ഞെടുപ്പു നടത്താനാകൂ എന്നാണ് പാര്‍ട്ടികളുടെ തീരുമാനമെങ്കില്‍ വീണ്ടും ആറുമാസം കൂടി എടുക്കുമെന്നും യൂനുസ് പറയുന്നു. ഫലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി ഭരണത്തില്‍ തുടരാനുള്ള യൂനസിന്റെ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by