ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഭാരത പേസര്‍ ജസ്പ്രീത് ബുംറക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ഇംഗ്ലണ്ട് മുന്‍ താരവും അവതാരകയുമായ ഇസ ഗുഹ പരസ്യമായി മാപ്പുപറഞ്ഞു. ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബുംറയെ ഏറ്റവും വില പിടിപ്പുള്ള പ്രൈമേറ്റ് (വാലില്ലാത്ത ആള്‍ക്കുരങ്ങ്) എന്നായിരുന്നു ഇസ ഗുഹ വിശേഷിപ്പിച്ചത്. പറഞ്ഞത് വംശീയ പരാമര്‍ശമാണെന്ന ആരോപണം ഉയരുകയും പരാമര്‍ശം വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ ഗുഹ ലൈവില്‍ വന്ന് മാപ്പു പറഞ്ഞത്.
ഏറ്റവും വിലപിടിപ്പുള്ള ആള്‍ക്കുരങ്ങാണ് ബുമ്ര, ഈ ടെസ്റ്റ് പരമ്പരക്ക് മുമ്പ് അവനെക്കുറിച്ച് ആളുകള്‍ ഇത്രയധികം സംസാരിക്കുന്നതും അവന്റെ കായികക്ഷമതയിലേക്ക് ഉറ്റുനോക്കിയതും വെറുതെയല്ല.
പക്ഷെ ഗ്രൗണ്ടില്‍ അവനെ പിന്തുണക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണമെന്നായിരുന്നു ഇസ ഗുഹ പറഞ്ഞത്. ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ ഫോക്‌സ് ക്രിക്കറ്റിന്റെ കമന്ററിക്കിടെ ഇസ ഗുഹ, കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം മോശമായി ചിത്രീകരിക്കപ്പെട്ടെന്നും താന്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറയുന്നുവെന്നും വ്യക്തമാക്കി.
ഇസ ഗുഹ മാപ്പു പറഞ്ഞതിനെ ഒപ്പമുണ്ടായിരുന്ന മുന്‍ താരം രവി ശാസ്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: