ഏളക്കുഴി(കണ്ണൂര്‍): നാല്പതു വര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത ഏളക്കുഴി ഗ്രാമത്തില്‍ കേരള സിംഹം വീര പഴശ്ശിരാജയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി. ഏളക്കുഴി ഗ്രാമത്തിന്റെ എല്ലാവിധ പുരോഗതിക്കും അടിസ്ഥാനം ഇവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തനമാണ്. പത്തുവര്‍ഷം മുമ്പ് ഈ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും പലവെല്ലുവിളികളാല്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. കെട്ടിടത്തിന്റെ ഒരു നില പൂര്‍ത്തിയാക്കി കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ നൂല്‍ നൂല്‍പ്പ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
തൊഴില്‍ നൈപുണ്യ പരിശീലനവും ലൈബ്രറിയും പിഎസ്‌സി കോച്ചിങ്ങും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും ഇവിടെ ലഭ്യമാക്കും. 15 സെന്റ് സ്ഥലത്ത് മൂന്നു നിലയിലുള്ള കെട്ടിടത്തിലാണ് സാംസ്‌കാരിക നിലയം. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രയ ഹൊസബാളെ സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിച്ചപ്പോള്‍ സാക്ഷികളാകാന്‍ സംഘത്തിന്റെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നായകര്‍ എത്തിയിരുന്നു.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, ദക്ഷിണ ക്ഷേത്രീയ സേവാ പ്രമുഖ രവികുമാര്‍, ഉത്തരകേരള പ്രാന്ത പ്രചാരക് അ. വിനോദ്, സഹപ്രാന്ത പ്രചാരക് വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു, പ്രാന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാഗേഷ്, പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, പ്രാന്തീയ സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. ഗോവിന്ദന്‍കുട്ടി, പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. ശശിധരന്‍, മുന്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ കെ.ബി. പ്രജീല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: