മാനന്തവാടി: വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല. ബന്ധുക്കള്‍ ഓട്ടോയില്‍ മൃതദേഹം ശ്മശാനത്തിലെത്തിച്ചു.
എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് നാലു കിലോമീറ്റര്‍ ഓട്ടോയില്‍ കൊണ്ടുപോകേണ്ടി വന്നത്.
കോളനിയില്‍ത്തന്നെയാണ് ചുണ്ടമ്മയുടെ മരണം സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ ട്രൈബല്‍ വകുപ്പ് പ്രമോട്ടറെ അറിയിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു, കിട്ടിയില്ല. പകരം വഴിയുണ്ടോയെന്നു ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ട്രൈബല്‍ വകുപ്പാണ് വാഹനം നല്കുന്നത്. വകുപ്പിന്റെ ആംബുലന്‍സ് ലഭ്യമല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ നല്കണമെന്നാണ് ചട്ടം. ട്രൈബല്‍ വകുപ്പ് അതിനും തയാറായില്ല. സമയം കടന്നുപോയതോടെ ഗതികെട്ട് ചുണ്ടമ്മയുടെ മൃതദേഹം പായില്‍ പൊതിഞ്ഞ് ഓട്ടോയില്‍ ബന്ധുക്കളുടെ മടിയില്‍വച്ച് കൊണ്ടുപോയി.
സംഭവത്തിൽ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബൽ പ്രമോട്ടറെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: