തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി. മൊത്തം 11 പേര്‍ സംഭവത്തില്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ജോർജിയൻ പോലീസ് അറിയിച്ചു. മരിച്ചവരിൽ 11 പേർ വിദേശ പൗരന്മാരും ഒരാൾ ജോർജിയൻ പൗരനുമാണ്. ഇവർ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽ നിന്നാവാം കാർബൺ മോണോക്‌സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: