India

അയ്യപ്പചിത്രമുള്ള മാല ഇട്ട്, കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കി ; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

Published by

ഹൈദരാബാദ് ; അയ്യപ്പചിത്രമുള്ള മാല ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയെ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . കോംപള്ളിയിലെ ഡൽഹി വേൾഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അയ്യപ്പ മാലയും, കറുപ്പ് വസ്ത്രവും ധരിച്ച വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാൻ സ്‌കൂൾ മാനേജ്‌മെൻ്റ് വിസമ്മതിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.

സംഭവം ഹൈന്ദവ സംഘടനകളിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് . മതവിശ്വാസം പ്രകടിപ്പിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് സ്കൂൾ മാനേജ്മെൻ്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വിദ്യാർത്ഥികളുടെ മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നാണ് വിമർശനം . അതേസമയം വിമർശനം ശക്തമാകുമ്പോഴും ഡൽഹി പബ്ലിക് സ്കൂൾ തങ്ങളുടെ യൂണിഫോം നയം ആവർത്തിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. അയ്യപ്പ മാല ധരിക്കുന്നത് പോലുള്ള വ്യക്തിപരമായ മതപരമായ ആചാരങ്ങൾ ഉണ്ടെങ്കിലും പോലും വിദ്യാർത്ഥികൾ നിശ്ചിത വസ്ത്രധാരണരീതി പാലിക്കണമെന്ന് നോട്ടീസിൽ പറയുന്നു. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by