ന്യൂദല്‍ഹി: നെഹ്രുവിന്റെ കത്തുകള്‍ മാത്രം സൂക്ഷിച്ച 51 കാര്‍ട്ടണ്‍ ബോക്സുകള്‍ നെഹ്രുമ്യൂസിയത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയാഗാന്ധി പൊക്കിയെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഈ 51 പെട്ടികളില്‍ നെഹ്രു ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യയായ എഡ്വിനയ്‌ക്കയച്ച കത്തുകള്‍ കൂടി ഉള്‍പ്പെടുന്നു.
#WATCH | BJP MP Sambit Patra says, "…Earlier, the letters written by Nehru ji to all leadars across the world were kept here. Later, we came to know that 51 cartons of letters that were written by Nehru ji to Edwina Mountbatten, Jayaprakash Narayan and several others were taken… pic.twitter.com/5gbOvOYfjt
— ANI (@ANI) December 16, 2024
ചരിത്ര പ്രാധാന്യമുള്ള ഈ കത്തുകള്‍ ഉള്‍പ്പെട്ട 51 കാര്‍ട്ടണ്‍ ബോക്സുകള്‍ ഉടന്‍ തിരിച്ചുനല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഈ കത്തുകള്‍ അടങ്ങിയ കാര്‍ട്ടണ്‍ ബോക്സുകള്‍ അപ്രത്യക്ഷമായതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുള്ളതായി കരുതുന്നുവെന്നും സംപിത് പത്ര അഭിപ്രായപ്പെട്ടു. സോണിയയുടെ കസ്റ്റഡിയിലുള്ള ഈ കത്തുകള്‍ തിരിച്ചുനല്‍കണമെന്നും സംപിത് പത്ര ആവശ്യപ്പെട്ടു.
ഈ കത്തുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള പദ്ധതി 2010ല്‍ നടപ്പാക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് സോണിയാഗാന്ധി ഈ കത്തുകള്‍ പൊക്കിയത്.ഇതിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നും സംപിത് പത്ര പറഞ്ഞു. “നെഹ്രു എഡ്വിനയ്‌ക്കയച്ച കത്തുകള്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്ന് പറയപ്പെടുന്നു. ഇത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു”. – സംപിത് പത്ര പറയുന്നു.
This is fascinating!
From what is now the Prime Minister’s Museum and Library (formerly the Nehru Museum and Library), it is reported that the then UPA Chairperson, Sonia Gandhi, allegedly took away 51 cartons of letters written by Jawaharlal Nehru to various personalities,… pic.twitter.com/JWCCKeHPkG
— Amit Malviya (@amitmalviya) December 16, 2024
“പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍റ് ലൈബ്രറിയില്‍ നിന്നും (നേരത്തെ ഇതിന്റെ പേര് നെഹ്രു മ്യൂസിയം ആന്‍റ് ലൈബ്രറി എന്നായിരുന്നു). ഇവിടെ നിന്നും നെഹ്രുവിന്റെ കത്തുകള്‍ സൂക്ഷിച്ച 51 കാര്‍ട്ടണ്‍ ബോക്സുകള്‍ സോണിയ എടുത്തുകൊണ്ടുപോയതായി പറയുന്നു. എന്തായാരിക്കാം നെഹ്രു എഡ്വിനയ്‌ക്ക് അയച്ച സെന്‍സര്‍ഷിപ്പ് ആവശ്യമായ ആ കത്തുകള്‍ എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി ഈ കത്തുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് കരുതുന്നു.” – സമൂഹമാധ്യമത്തില്‍ ബിജെപി ഐടി സെല്‍ മേധാവി പങ്കുവെച്ച പോസ്റ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: