Kerala

ചില അധ്യാപകര്‍ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷന്‍ ക്ലാസിലുമാണെന്ന് മന്ത്രി ശിവന്‍കുട്ടി

Published by

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നതും അന്വേഷണ വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ചില അധ്യാപകര്‍ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷന്‍ ക്ലാസിലുമാണെന്ന് മന്ത്രി പറഞ്ഞു. ഇതും ഗൗരവത്തോട് കൂടി തന്നെ അന്വേഷിക്കും. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്‌ച്ചകളുണ്ടായിരിട്ടുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചോദ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒക്ടോബറില്‍ നടത്തിയ യോഗത്തില്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ സമര്‍പ്പിച്ച രേഖകളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക