Local News

എറണാകുളം ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ

Published by

പെരുമ്പാവൂർ : ജില്ലയിലെ രാസ ലഹരി വിതരണക്കാരൻ അറസ്റ്റിൽ. കിഴക്കമ്പലം കാരികുളം കണ്യാട്ടുകുടിയിൽ വീട്ടിൽ എൽദോസ് (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ച് നാലു യുവാക്കളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവർക്ക് എംഡിഎംഎ വിതരണം ചെയ്തത് എൽദോസാണെന്ന് തെളിഞ്ഞത്. ഇതേതുടർന്നാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ദേഹപരിശോധന നടത്തിയ സമയത്ത് എൽദോസിന്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ഒരു മില്ലിഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കേരളത്തിന് പുറത്ത് നിന്ന് രാസലഹരി കൊണ്ടുവന്ന് ചെറിയ പായ്‌ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കുറച്ച് നാളുകളായി പോലീസിന്റെ ‘നിരീക്ഷണത്തിലായിരുന്നു.

മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹിൽപാലസ്, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം.സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി.എം.റാസിഖ്, എൽദോ എന്നിവരാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by