തിരുവനന്തപുരം:ആഗോള രാഷ്‌ട്രീയ വ്യവസ്ഥിതിയെയും സാഹചര്യങ്ങളെയും സിനിമ എന്ന മാധ്യമം എങ്ങനെ സ്വാധീനിക്കുന്നു, പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥകളെ എങ്ങനെ സിനിമയിലൂടെ അവതരിപ്പിക്കാം തുടങ്ങി കാണികളെ ചിന്തിപ്പിക്കുകയും ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംവാദമായി 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസത്തെ മീറ്റ് ദ ഡയറക്ടർ .
സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട ഒരുപാട് വിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. വർഗവിവേചനവും സ്വത്വപ്രതിസന്ധിയും നേരിടുന്ന മനുഷ്യരുടെ കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐ എഫ് എഫ് കെ പോലുള്ള മേളകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ ജയൻ ചെറിയാൻ(റിഥം ഓഫ് ദമാം), ശിവരഞ്ജിനി ജെ.(വിക്ടോറിയ), അഭിലാഷ് ശർമ്മ (സ്വാഹാ), മൈക്കിൾ ടെയ്ലർ ജാക്സൺ (അണ്ടർഗ്രൗണ്ട് ഓറഞ്ച് ), ആരണ്യ സഹായ്( ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ), റാം റെഡ്‌ഡി ( ദി ഫേബിൾ), ഡോ. അഭിലാഷ് ബാബു (മാറുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ), പ്രൊഡക്ഷൻ ഡിസൈനറായ നതാലിയ ഗെയ്‌സ്( ദി ഹൈപ്പെർബോറിയൻസ് ) എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: