അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ ന്യൂയോര്‍ക്കില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ്
വെടിയേറ്റ് കൊല്ലപ്പെടുന്നത് രണ്ടാഴ്‌ച്ച മുൻപാണ്.
കഴിഞ്ഞ ദിവസം കൊലയാളി പിടിയിലായി. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രൈം സീനില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടയുടെ ഷെല്‍ കേസിങ്ങുകളിൽ ഇംഗ്ലീഷില്‍ ഡിലേയ്, ഡിനൈ, ഡിഫന്‍ഡ് (Delay, Deny, Defend) എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ നിഷേധിക്കാനായി ഉപയോഗിക്കുന്നതാണ് ഈ ത്രീ-‘ഡി’ രീതി.
ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെട്ട് ദുരിതമനുഭവിക്കേണ്ടി വന്നതിന്റെ പ്രതികാരമാണ് ഇൻഷുറൻസ് കമ്പനിയുടെ തലവനെ കൊല്ലാൻ ഉള്ള തന്നെ പ്രേരിപ്പിച്ചത് എന്നാണ് കൊലപാതകം നടത്തിയ
‘ലൂയീജി’ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
പരിഷ്കൃത സമൂഹം എന്ന് കരുതുന്ന അമേരിക്കൻ ജനത എന്തിന് കൊലപാതകം നടത്തിയ ലൂയീജിക്ക് വേണ്ടി കയ്യടിക്കുന്നു എന്ന് ചോദിച്ചാൽ,
പതിവായി ക്ലെയിമുകള്‍ നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ വലിയ ജനരോഷമുണ്ട്.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ക്ലെയിമുകള്‍ നിഷേധിക്കപ്പെടാറുണ്ട്. കൂടുതല്‍ ക്ലെയിമുകള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി റിവാര്‍ഡുകള്‍ നല്‍കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇനി ക്ലെയിം അനുവദിച്ചാല്‍ കോ-പേ എന്ന പേരില്‍ രോഗി ആശുപത്രിക്കും ഡോക്ടര്‍ക്കും ഒരു വലിയ തുക നല്‍കേണ്ടി വരും. അതിന്റെ ബാക്കി മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കൂ.
അമേരിക്കയിലെ ആശുപത്രി ബില്ലുകള്‍ സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ കടക്കെണിയിലാണ് കൊണ്ടെത്തിക്കുന്നത്. അപ്പോൾ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന രോഷം മനസിലാക്കാവുന്നതേ ഉള്ളൂ.
ഇന്ത്യയിലും ഇപ്പോൾ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാക്കി ആളുകൾ കൂടുതലായി ഇൻഷുറൻസ് എടുക്കുന്നു. അതേസമയം ഇന്ത്യയിലും ആരോഗ്യ ഇൻഷുറൻസ് എന്തെങ്കിലും ഒക്കെ കാര്യങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇപ്പോൾ കൂടുതൽ ആണ്.
സാധാരണക്കാർക്ക് മനസിലാകാത്ത വാക്കുകൾ ഒക്കെ ആകും ഇൻഷുറൻസ് പോളിസി എടുക്കുന്ന ഫോമിൽ ഉണ്ടാകുക. ആരാണ് ഇതൊക്കെ വായിച്ചു നോക്കുന്നത്..? വായിച്ചാൽ തന്നെ ഇതൊക്കെ എത്ര പേർക്ക് മനസിലാകും..?
ഇൻഷുറൻസ് കമ്പനികളുടെ ലാഭം എന്നത് ക്ലയിംസ് നിഷേധിക്കുമ്പോൾ കിട്ടുന്നതാണ്. അതുകൊണ്ട് അവർ ക്ലയിംസ് നിഷേധിക്കാൻ എന്തെങ്കിലും ഒക്കെ കാരണം കണ്ടെത്തും.
ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും വേണ്ടത് തന്നെയാണ്. അതേസമയം സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് ക്ലെയിം നിഷേധിക്കൽ അടക്കം വലിയ തട്ടിപ്പുകൾ ഈ രംഗത്ത് നടക്കുന്നുമുണ്ട്.
ഇൻഷുറൻസ് പോളിസി ബോണ്ടുകൾ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ തന്നെ വേണം ഇഷ്യൂ ചെയ്യാൻ. ഇപ്പോൾ അങ്ങനെ ഒരു നിബന്ധന ഒന്നുമില്ല.
നമ്മൾ എടുക്കുന്ന പോളിസിയെ കുറിച്ചും, അതിന്റെ features, ഏതൊക്കെ അസുഖങ്ങൾ കവർ ചെയ്യും, ചെയ്യില്ല, വെയ്റ്റിംഗ് പീരിയഡ് എല്ലാം പോളിസി ബോണ്ടിൽ നിന്ന് തന്നെ മനസിലാക്കണം.
ബാങ്കിൽ നിന്ന് അല്ലെങ്കിൽ ഇൻഷുറൻസ് ഏജന്റ് പറയുന്നത് അതുപോലെ ഒരിക്കലും വിശ്വസിക്കരുത്. പോളിസി എടുക്കും മുൻപ് നമുക്ക് ആ സമയത്ത് ഉള്ള അസുഖങ്ങൾ, കഴിക്കുന്ന മരുന്നുകൾ എല്ലാം കൃത്യമായി പറയുക മാത്രമല്ല, ആ വിവരങ്ങൾ വ്യക്തമായി പോളിസി ബോണ്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഇന്നത്തെ കാലത്ത് ഒരു പനി വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ പോലും സാധാരണ കുടുംബങ്ങൾ സാമ്പത്തീകമായി തകരും. അതുകൊണ്ട് ഇൻഷുറൻസ് നിർബന്ധമായും എടുക്കണം. അതേസമയം നമ്മൾ എടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് വ്യക്തമായ അറിവും നമുക്ക് ഉണ്ടാകണം. നമ്മുടെ അജ്ഞത മുതലെടുത്ത് ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിക്കുന്നത് ഒരു പരിധിവരെ തടയാൻ ഇതുവഴി കഴിയും.
വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചാൽ ഇൻഷുറൻസ് ഓമ്പുഡ്‌സ്മാന് അടക്കം പരാതി കൊടുക്കാനും ഇന്ത്യയിൽ സാധിക്കും. അമേരിക്കയിലെത് പോലെ വലിയ തോതിൽ ഉള്ള ഊഡായിപ്പുകൾ ഇന്ത്യയിൽ ഇല്ല എങ്കിലും, ഇന്ത്യയിലും ഇൻഷുറൻസ് കമ്പനികൾ മനഃപൂർവം ക്ലെയിം നിഷേധിക്കൽ അടക്കം നടത്തുന്നത് കൊണ്ട് ജാഗ്രത പാലിക്കുക തന്നെ വേണം പെൻഷൻകാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: