വാഷിംഗ്ടണ്‍: സമ്പത്തിന്റെ കാര്യത്തില്‍ ശതകോടീശ്വരന്‍ എന്ന വാക്കെല്ലാം തേഞ്ഞൊട്ടിക്കഴിഞ്ഞിരിക്കുന്നു. പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കി അതിവേഗം സമ്പത്ത് വര്‍ധിപ്പിക്കുന്ന ബിസിനസ് കാരില്‍ പുതിയ യുവാക്കളുടെ പ്രചോദനമാണ് എക്സ് എന്ന സമൂമാധ്യമത്തിന്റെയും അടുത്ത തലമുറയുടെ ഇലക്ട്രിക് കാറായി അറിയപ്പെടുന്ന ടെസ് ലയുടെയും ഉടമ ഇലോണ്‍ മസ്ക്. ഇദ്ദേഹമിപ്പോള്‍ അറിയപ്പെടുന്നത് സഹസ്രകോടീശ്വരന്‍ എന്നാണ്. കാരണം ഇദ്ദേഹത്തിന്റെ ആസ്തി 40,000 കോടി ഡോളര്‍ (ഏകദേശം 34 ലക്ഷം കോടി രൂപ) ആണ്.
ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ലോകത്തിലെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് ഇലോണ്‍മസ്ക് 4000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഒന്നാമത്തെ സഹസ്ര കോടീശ്വരനാണെന്ന കാര്യം പുറത്തുവന്നിരിക്കുന്നത്.
എങ്ങിനെയാണ് മസ്കിന്റെ സമ്പത്ത് വര്‍ധിച്ചത്?
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മസ്കിന്റെ സമ്പത്തില്‍ കുതിച്ചുചാട്ടം ഉണ്ടായത്. യുഎസ് തെരഞ്ഞെടുപ്പില്‍ മസ്ക് പരസ്യമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു. ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പസിഡന്റായി അധികാരം ഏല്‍ക്കുന്നതോടെ ട്രംപിന്റെ സമ്പത്ത് ഇനിയും വര്‍ധിക്കും. മസ്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ആസ്തി മാത്രം 5000 കോടി ഡോളറോളം വര്‍ധിച്ചു.
ടെസ് ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. 2024ല്‍ മാത്രം ഇതുവരെ ഏകദേശം 21800 കോടി ഡോളറാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2021ലാണ് ടെസ് ല എന്ന ഇലക്ട്രിക് കാര്‍ കമ്പനിയുടെ ഓഹരിവിലയില്‍ വന്‍കുതിപ്പ് ഉണ്ടായത്. ഇപ്പോള്‍ 2024ല്‍ മാത്രം 71 ശതമാനത്തോളം ഓഹരിവില ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: