World

ട്രംപിനെതിരായ ബലാത്സംഗ പരാമര്‍ശം: 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എബിസി ന്യൂസ്

Published by

ന്യൂയോര്‍ക്ക് : എഴുത്തുകാരി ഇ. ജീന്‍ കരോളിനെ ബലാത്സംഗം ചെയ്തുവെന്ന സംഭവത്തില്‍ ഡൊണാള്‍ഡ് ട്രംപിനു പങ്കുണ്ടെന്ന അവതാരകന്‍ ജോര്‍ജ്ജ് സ്റ്റെഫാനോപൗലോസിന്റെ പരാമര്‍ശത്തിത്തെത്തുടര്‍ന്നുണ്ടായ അപകീര്‍ത്തിക്കേസ് തീര്‍പ്പാക്കാന്‍ 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ എബിസി ന്യൂസ് സമ്മതിച്ചു. ഈ തുക ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്ക് കൈമാറും. സെറ്റില്‍മെന്റിന്റെ ഭാഗമായി എബിസി ന്യൂസ് വെബ്സൈറ്റില്‍ എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു. മാര്‍ച്ച് 10 ലെ തന്റെ ”ഈ ആഴ്ച” പ്രോഗ്രാമിലാണ് സ്റ്റെഫാനോ്‌പോളസ് വിവാദ പ്രസ്താവന നടത്തിയത്. ട്രംപിന്റെ അഭിഭാഷകനായ അലജാന്‍ഡ്രോ ബ്രിട്ടോയുടെ നിയമ സ്ഥാപനത്തിന് ഒരു മില്യണ്‍ ഡോളര്‍ കോടതി ചെലവു നല്‍കാനും എബിസി ന്യൂസ് തയ്യാറായി.
‘കോടതി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോകാതെ കക്ഷികള്‍ ധാരണയില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ എബിസി ന്യൂസ് വക്താവ് ജിന്നി കെദാസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക