Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദ ഹൈപ്പർബോറിയൻസ്: വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ

കാഴ്ചക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ മറക്കരുത് ഈ സിനിമയെന്നു സംവിധായകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:25 pm IST
in Entertainment

തിരുവനന്തപുരം :കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലെ ചിലിയെൻ ചിത്രം ‘ദ ഹൈപ്പർബോറിയൻസ്’. ക്രിസ്റ്റോബൽ ലിയോണും ജോക്വിൻ കോസിനയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്റർ, ആനിമേഷൻ, സയൻസ് ഫിക്ഷൻ എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു. അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു. യഥാർത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണമാണ് സിനിമയിലുടനീളം. ഇത് പ്രേക്ഷകർക്കും ഏറെ വ്യത്യസ്തവും സങ്കീർണവുമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

സങ്കീർണമായ ഈ സിനിമാഖ്യാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിലുള്ള ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകരിലൊരാളായ ക്രിസ്റ്റോബൽ ലിയോൺ പറയുന്നത്. കാഴ്ചക്കാർക്ക് ചിത്രം ഇഷ്ടപ്പെടണമെന്നില്ല, മറിച്ച് അവർ ഈ ചിത്രത്തെക്കുറിച്ച് മറക്കരുതെന്നും സംവിധായകൻ പറയുന്നു. പ്രേക്ഷകർ ഇത് മറന്നാൽ തങ്ങൾ പരാജയപ്പെട്ടത് പോലെയാണെന്നും കലയെ സ്വയംപ്രഖ്യാപിത നിയമങ്ങളാൽ സമീപിക്കുവാനും സ്വതന്ത്രമായി സൃഷ്ടിക്കുവാനും സാധിക്കണമെന്നുമാണു സംവിധായകന്റെ പക്ഷം.

ഒരു കലാപ്രദർശനമാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ആ ആശയം ഒരു സിനിമയായി പരിണമിക്കുകയായിരുന്നെന്നു സംവിധായകൻ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഫ്രാൻസിസ്‌കോ വിസെറലിന് സിനിമയിൽ ലോഹം കൊണ്ടു തീർത്ത മുഖമാണ്. കലാസംവിധായിക നതാലിയ ഗെയ്‌സിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സിനിമയ്‌ക്കാവശ്യമായി വന്ന രൂപങ്ങളെല്ലാം ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ പങ്കെടുത്ത യുവാക്കളാണ് നിർമിച്ചത്.

‘എല്ലാം കലയാണ്’ എന്ന ആശയം ഉൾക്കൊള്ളുന്ന സിനിമ പരമ്പരാഗത ചിത്രീകരണ രീതിയിൽ നിന്നു വ്യത്യസ്തമായി കലാആസ്വാദകരെയും കൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നു നതാലിയ ഗെയ്‌സ് പറഞ്ഞു. പാരമ്പര്യരീതികളെ പൊളിച്ചെഴുതിയ സിനിമയാണിതെന്നും നതാലിയ പറയുന്നു. നാടക സ്റ്റേജുകൾ, ഫോട്ടോഗ്രാഫിക് സ്റ്റുഡിയോകൾ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനായത്. ഷൂട്ടിങ് കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരുന്നു. ഇതിലൂടെ സിനിമ നിർമാണ പ്രക്രിയ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്ന് നതാലിയ പറയുന്നു. ചുറ്റുമുള്ള ആളുകളിൽ നിന്ന് അഭിപ്രായം സ്വീകരിച്ചുകൊണ്ട് എല്ലാവരെയും ഒരുമിപ്പിച്ചുള്ള അതിവിശാലമായൊരു സൃഷ്ടിയായി ചിത്രത്തെ മാറ്റുവാൻ സാധിച്ചു. ഒരു ആർട്ട് എക്സിബിഷൻ പോലെ, ഈ പ്രക്രിയ തന്നെ കഥയുടെ ഭാഗമായെന്നും നതാലിയ പറഞ്ഞു.

Tags: iffk 2024Kerala International Film Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരള രാജ്യാന്തര ചലച്ചിത്രമേള; തിരശ്ശീല വീണു, 177 സിനിമകള്‍, 427 പ്രദര്‍ശനങ്ങള്‍

Kerala

ഫാഷന്‍ ട്രെന്‍ഡുകളില്‍ ഐഎഫ്എഫ്‌കെ വൈബ്

ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാറും തിരക്കഥാകൃത്തും നിര്‍മാതാവുമായ വിനു കിരിയത്തും
Kerala

ലോകത്തിലെ മികച്ച ചലച്ചിത്ര മേളയുടെ കൂട്ടത്തില്‍ എത്തിക്കും: പ്രേംകുമാര്‍

Kerala

IFFK 2024: രാജ്യാന്തര ചലച്ചിത്ര മേളയില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം: മധു അമ്പാട്ട്

Entertainment

IFFK 2024: നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനം 67 ചിത്രങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.