ന്യൂദല്‍ഹി:വിവാഹം കഴിയ്ക്കാതെ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്ന ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. ഇത് സമൂഹത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു.
“ഭാവിയില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് മാത്രമായാല്‍ എന്ത് ചെയ്യും?”- യൂട്യൂബ് ചാനലിന്റെ ചോദ്യ കര്‍ത്താവ് ചോദിച്ചു.” സമൂഹത്തില്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്”. – നിതിന്‍ ഗാഡ്കരി പറഞ്ഞു.
“ആലോചിച്ച് നോക്കൂ. നിങ്ങള്‍ എന്തിനാണ് മാതാപിതാക്കള്‍ക്ക് ആശംസ നേരുന്നത്?.നിങ്ങള്‍ അങ്ങിനെ ചെയ്യില്ല എന്ന് പറഞ്ഞാല്‍ എന്താകും? എന്തിനാണ് മാന്യമായി നിങ്ങള്‍ വസ്ത്രം ധരിയ്ക്കുന്നത്? ഇല്ല, ഞാന്‍ വസ്ത്രം ധരിയ്ക്കില്ല എന്ന് പറയാന്‍ തുടങ്ങിയാല്‍ എവിടെച്ചെന്ന് കാര്യങ്ങള്‍ അവസാനിക്കും? അതാണ് പറഞ്ഞത് സമൂഹത്തില്‍ ചില നിയന്ത്രണങ്ങളും നിയമങ്ങളും ആവശ്യമാണ്. “- നിതിന്‍ ഗാഡ്കരി പറയുന്നു. ഭാരതീയ സംസ്കാരത്തിന്റെ അലകും പിടിയും ആത്മസംതൃപ്തിയുള്ള, കലഹങ്ങളില്ലാത്ത, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടൊഴുകുന്ന ജീവിതസംസ്കാരം സൃഷ്ടിക്കുമെന്നാണ് നിതിന്‍ ഗാഡ്കരി അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: