ന്യൂദല്‍ഹി: പൊതുവേ കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്വാമിയാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. ശങ്കരാചാര്യര്‍ പണ്ട് സ്ഥാപിച്ച നാല് മഠങ്ങളില്‍ ഒന്നായ ജ്യോതിര്‍മഠത്തിന്റെ ശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. പണ്ട് കോണ്‍ഗ്രസ് നേതാക്കളുടെയും ഗാന്ധി കുടുംബത്തിന്റെയും സഹായത്തോടെ ശങ്കരാചാര്യര്‍ പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്. അതിനാല്‍ ഇദ്ദേഹം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ശങ്കരാചാര്യരായി മാറിയിരിക്കുന്നു.
അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ടനടത്തുന്ന വേളയില്‍ തൊടുന്യായം പറഞ്ഞ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു ഈ ശങ്കരാചാര്യര്‍. ഇപ്പോള്‍ ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കാന്‍ യുപിയില്‍ യാത്ര നടത്തിയ ധീരേന്ദ്ര ശാസ്ത്രിയെ വിമര്‍ശിക്കുകയാണ് അവിമുക്തേശ്വരാന്ദ് സരസ്വതി. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ധീരേന്ദ്ര ശാസ്ത്രി ബിജെപി ഏജന്റാണെന്നാണ് അവിമുക്തേശ്വരാനന്ദ് കുറ്റപ്പെടുത്തുന്നത്.
“ഹിന്ദുക്കളുടെ സ്വത്വം ജാതിയാണ്. സനാതനധര്‍മ്മത്തിന്റെ കാതല്‍ ഹിന്ദുമതത്തിലെ ജാതിയാണ്. അത് നിലനില്‍ക്കണം.”-ശങ്കരാചാര്യര്‍ പറയുന്നു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ പ്രധാനമന്ത്രി മോദിയും യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ഹിന്ദുക്കളെ ജാതി മറന്ന് ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമം നടത്തിയിരുന്നു. ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ കഷ്ണങ്ങളായി മുറിക്കപ്പെടും) എന്ന മുദ്രാവാക്യം ഇക്കാലത്താണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു സമുദായം തകരും എന്ന സന്ദേശമാണ് യോഗി ഈ മുദ്രാവാക്യത്തിലൂടെ നല്‍കിയത്.
പ്രധാനമന്ത്രി മോദി യോഗിയുടെ ഈ മുദ്രാവാക്യത്തെ എല്ലാവര്ക്കും സ്വീകാര്യമായ രീതിയില്‍ മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിരുന്നു. ഏക് ഹെ തൊ സേഫ് ഹെ എന്നായിരുന്നു ആ മുദ്രാവാക്യം. ഒന്നിച്ചു നിന്നാല്‍ ഹിന്ദുസമുദായം സുരക്ഷിതമായിരിക്കും എന്നായിരുന്നു ഈ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ധീരേന്ദ്ര ശാസ്ത്രി എന്ന യുവസന്യാസി യുപിയില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തിയത്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള സന്യാസിയാണ് ധീരേന്ദ്ര ശാസ്ത്രി. അങ്ങിനെ ജാതിയ്ക്കപ്പുറം ഹിന്ദുസമുദായത്തിലുള്ളവരെ ഒന്നിപ്പിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ ധീരേന്ദ്ര ശാസ്തിയെ ബിജെപി ഏജന്റ് എന്ന് വിളിച്ച് വിമര്‍ശിച്ചത്. യോഗി ആദ്യിത്യനാഥിന്റെ ബട്ടേംഗെ തൊ കട്ടേംഗെ എന്ന മുദ്രാവാക്യവും ബിജെപിയെ സഹായിക്കാന്‍ ഉണ്ടാക്കിയതാണ് എന്നും ശങ്കാരാചാര്യര്‍ കുറ്റപ്പെടുത്തുന്നു.
ഹിന്ദു സമുദായത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാണ് കോണ്‍ഗ്രസ് ജാതി സംവരണം വേണമെന്നും ജാതി സെന്‍സസ് വേണമെന്നും മുറവിളി കൂട്ടുന്നത്. ഹിന്ദുക്കളെ വിഭജിച്ച് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷവോട്ടുകളുടെ ബലത്തില്‍ ഭരണത്തില്‍ കയറാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുകയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: