ലക്നൗ : യുപിയിലെ സംഭാലിൽ അടുത്തിടെ തുറന്ന ശിവക്ഷേത്രത്തിനടുത്തുള്ള ഒരു കിണറ്റിൽ നിന്ന് ഒന്നിലധികം ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെടുത്തു. അനധികൃത മുസ്ലീം കയ്യേറ്റക്കാർ ശിവ-ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിലേക്ക് നിരവധി വിഗ്രഹങ്ങളും ക്ഷേത്ര ഉപകരണങ്ങളും തള്ളിയതായി സംഭാൽ എഎസ്പി സിരീഷ് ചന്ദ്ര മാധ്യമങ്ങളെ അറിയിച്ചു.
കിണറ്റിൽ നിന്ന് ഇതുവരെ മൂന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെടുത്തു. ഒരു വിഗ്രഹം കാർത്തികേയ ഭഗവാന്റെ ഒന്നായ ഗണപതിയുടേതാണെന്ന് തോന്നുന്നതായി എഎസ്പി പറഞ്ഞു. 1978 ന് ശേഷം ആദ്യമായിട്ടാണ് പ്രദേശത്തെ ശിവ-ഹനുമാൻ ക്ഷേത്രം തുറന്നത്. ഇപ്പോൾ പ്രദേശം സുരക്ഷിതമാക്കുകയും വിഗ്രഹങ്ങൾ സംരക്ഷിക്കാനുമാണ് പോലീസ് അടക്കം ശ്രമിക്കുന്നത്.
കൂടാതെ തുറന്ന ക്ഷേത്രത്തിൽ ദർശനവും പൂജയും സുഗമമാക്കുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
https://twitter.com/i/status/1868544892055716097
പതിറ്റാണ്ടുകളായി ഈ പ്രദേശം അനധികൃത അധിനിവേശത്തിന്റെ പിടിയിലായിരുന്നു. ഒന്നിലധികം മുസ്ലീം പള്ളികളും ഇടതൂർന്ന കോളനികളുമുള്ള ഒരു വലിയ ജനസമൂഹമാണ് ഇവിടെ വസിച്ച് വരുന്നത്.
കൂടാതെ കൈയേറ്റ പ്രദേശങ്ങളിൽ വ്യാപകമായ വൈദ്യുതി മോഷണം നടക്കുന്നുണ്ട്. ഇത് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഭരണകൂടം. കൈയേറ്റ വിരുദ്ധ നീക്കത്തിനിടെയാണ് ശിവ-ഹനുമാൻ ക്ഷേത്രവും കണ്ടെത്തിയത്. അനധികൃത നിർമിതികളാൽ ക്ഷേത്രം എല്ലാ ഭാഗത്തുനിന്നും മറച്ചു വച്ച നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക