Kollam

അന്താരാഷ്‌ട്ര സുനാമി കോണ്‍ഫറന്‍സ് അമൃതപുരിയില്‍ സമാപിച്ചു

Published by

കരുനാഗപ്പള്ളി: അമൃത സ്‌കൂള്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഫ്യൂച്ചേഴ്സ് യുനെസ്‌കോ ചെയര്‍ ഓണ്‍ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിങ് ഫോര്‍ സസ്‌റ്റൈനബിള്‍ ഇന്നോവേഷന്‍സ് ആന്റ് ഡെവലപ്പ്‌മെന്റ്, അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ് വര്‍ക്ക്‌സ് ആന്റ് ആപ്ലിക്കേഷന്‍ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്‌ട്ര സുനാമി കോണ്‍ഫറന്‍സ് അമൃതപുരിയില്‍ സമാപിച്ചു.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന സമാപന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി. പാരമ്പര്യവും ശാസ്ത്രവും സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അമ്മയും അമൃത വിശ്വവിദ്യാപീഠവും എന്നും മുന്നോട്ടു വെക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിശിഷ്ടാതിഥിയായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ടി എം ബാലകൃഷ്ണന്‍, യുനെസ്‌കോ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ യൂണിറ്റ് ചീഫ് സോയ്ച്ചിറോ യസുകാവ, സര്‍വകലാശാലാ പ്രൊവോസ്റ്റ് ഡോ. മനീഷ. വി. രമേഷ്, കേന്ദ്ര നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് മേനോന്‍, അമൃത സ്‌കൂള്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഫ്യൂച്ചേഴ്സ് പ്രിന്‍സിപ്പാള്‍ ഡോ. എം. രവിശങ്കര്‍, അമൃത സ്‌കൂള്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഫ്യൂച്ചേഴ്സ് റിസര്‍ച്ച് വിഭാഗം മേധാവി ഡോ. സുധ അര്‍ലിക്കട്ടി എന്നിവര്‍ സംസാരിച്ചു.

പ്രത്യേകം തയ്യാറാക്കിയ ‘സുനാമിയുടെ ഇരുപത് വര്‍ഷങ്ങള്‍’ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സുനാമി റിസ്‌ക് റിഡക്ഷന്‍ ആന്റ് റിസൈലിയന്‍സ് (ഐസിടിആര്‍-3) എന്നപേരില്‍ സംഘടിപ്പിച്ച ത്രിദിന കോണ്‍ഫറന്‍സില്‍ പതിനഞ്ച് രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പത്തിയഞ്ചിലധികം പ്രതിനിധികള്‍ പ്രബന്ധം അവതരിപ്പിച്ചു.

സുനാമി സംഭവിച്ച് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന അവസരത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അപകട സാധ്യതാ പരിശോധനകള്‍ എന്നിവ ചര്‍ച്ച ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക