India

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ക്രൂരമായി കൊലപ്പെടുത്തി; സഹോദരീ ഭര്‍ത്താവ് അതിയുര്‍ റഹ്മാന്‍ ലസ്‌കര്‍ അറസ്റ്റില്‍

Published by

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്ന് കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് സംഭവം. കാംദേവ്പുര്‍ സ്വദേശി, നാല്‍പ്പതുകാരിയായ ഖദീജ ബീബിയാണ് മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭര്‍ത്താവ് അതിയുര്‍ റഹ്മാന്‍ ലസ്‌കറിനെ പോലീസ് അറസ്റ്റുചെയ്തു.

റീജെന്റ് പാര്‍ക്ക് സമീപത്ത് വെള്ളിയാഴ്ച പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച സമീപത്തുള്ള തടാകത്തില്‍നിന്ന് യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. സിസിടിവി ക്യാമറകളുടെയും പോലീസ് നായയുടെയും സഹായത്തോടെയാണ് അവശേഷിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കും രണ്ടു മക്കളോടും ഒപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്‌കര്‍ പ്രണായഭ്യര്‍ത്ഥന നടത്തിയത്.

വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം തനിക്കൊപ്പം വരാന്‍ ഖദീജയെ നിര്‍ബന്ധിച്ച ലസ്‌കര്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചയായി പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക