കോഴിക്കോട്: ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ വലിയ കുട നിവര്‍ത്തി വച്ച് ഓടിക്കവെ കുട കുടുങ്ങി കാല്‍നട യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണു.
കോഴിക്കോട് കക്കോടി പാലത്തില്‍ ആണ് അപകടമുണ്ടായത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
വഴിയോര കച്ചവടം നടത്തുന്ന ഗുഡ്‌സ് ഓട്ടോയിലെ കുട തലയില്‍ കുടുങ്ങി വയോധികന്‍ താഴെ വീഴുകയായിരുന്നു..ഗുഡ്‌സ് ഓട്ടോയ്ക്ക് തൊട്ടുപിന്നാലെ വന്ന കാര്‍ ഡ്രൈവര്‍ സംഭവം കണ്ട് വാഹനം വെട്ടിച്ചു മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഗുഡ്‌സ് ഓട്ടോയില്‍ കെട്ടിവച്ചിരുന്ന കുട മടക്കിവയ്‌ക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക