ലക്നൗ : വിവിധ വസ്തുക്കളെ ട്രാക്കുകളിൽ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം മദ്രസകളിൽ നൽകുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. എൻഐഎയും ഉത്തർപ്രദേശ് എടിഎസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഝാൻസിയിലും കാൺപൂരിലും ഇത്തരം ഗൂഢാലോചന നടന്നതായി വെളിപ്പെട്ടു.
ചില മദ്രസകളിലെ വിദ്യാർത്ഥികളെ തീവ്രവാദികളാക്കി തീവണ്ടികൾ പാളം തെറ്റിക്കാൻ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തൽ. കൂടാതെ ഇതിനായി യുവാക്കൾക്ക് പരിശീലനം നൽകുന്നുമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഖലയിലെ വിവിധ മദ്രസകളിൽ ഏജൻസികൾ റെയ്ഡ് നടത്തുന്നുണ്ട്.കൂടാതെ അന്വേഷണസംഘം നിരവധി വീഡിയോകളും കണ്ടെടുത്തു.
ഓൺലൈൻ മോഡ് വഴിയാണ് ഇത്തരം പരിശീലനം നൽകുന്നത്. കണ്ടെടുത്ത വീഡിയോകളിലും ഇത്തരം പരിശീലനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉൾക്കൊള്ളുന്നത് .ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഫ്തി ഖാലിദ് നദ്‌വി എന്ന മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണ്.വ്യാഴാഴ്ച, എടിഎസ് സംഘം നദ്‌വിയുടെ വീട് റെയ്ഡ് ചെയ്യുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീടാണ് കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചത് . എന്നാൽ ഇതിനിടെ തീവ്ര ഇസ്ലാമിസ്റ്റുകൾ സംഘമായി ചേർന്ന് വാഹനവ്യൂഹത്തെ ആക്രമിക്കുകയും നദ്‌വിയെ മോചിപ്പിക്കുകയും ചെയ്തു.
പിന്നീട് പോലീസ് വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തീവ്രവാദ പ്രവർത്തനങ്ങളിലും വിദേശ ധനസഹായത്തിലും ഇയാൾക്ക് പങ്കുള്ളതായി സൂചനയുണ്ട്.എൻഐഎ-എടിഎസ് സംഘത്തെ ആക്രമിച്ചതിനും കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതിനും നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക