സോള്‍: യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ സ്ഥാനമേറ്റു. പട്ടാളനിയമം ഏര്‍പ്പെടുത്തിയ ഉത്തരവിന്റെ പേരിലാണ് യൂനിനെതിരായുള്ള ഇംപീച്ച്മെന്റ് വോട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും പാസായതും. അതോടയാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക്-സൂ ഭരണഘടന പ്രകാരം ആക്ടിംഗ് പ്രസിഡണ്ടായത്.
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടു പോകുക എന്നത് ഹാന്‍ ഡക്ക്-സൂവിന് വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. ആണവായുധങ്ങളുള്ള അയല്‍രാജ്യമായ ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണികളും മോശമായ സമ്പദ്വ്യവസ്ഥയും ആണ് ഇക്കൂട്ടത്തില്‍ പ്രധാനം.
75 കാരനായ ഹാന്‍, യാഥാസ്ഥിതികരും പുരോഗമനവാദികളുമായ അഞ്ച് വ്യത്യസ്ത പ്രസിഡന്റുമാരുടെ കീഴില്‍ മൂന്ന് പതിറ്റാണ്ടിലേറെ നേതൃസ്ഥാനങ്ങളിലിരുന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: