സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍-അമേരിക്കന്‍ ഓപ്പണ്‍ എഐയില്‍ ഗവേഷകനായിരുന്ന വിസില്‍ ബ്ലോവര്‍ സുചിര്‍ ബാലാജിയുടെ (26) മരണം ആത്മഹത്യയാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയല്ലെന്ന സൂചന നല്‍കുന്ന തെളിവുകളൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു. അടുത്തിടെ സുചിര്‍ ബാലാജിയെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓപ്പണ്‍എഐയില്‍ ഗവേഷകനായിരുന്ന അദേ്ദഹം ഈ വര്‍ഷം ആദ്യമാണ് ജോലി വിട്ടത്. ഓപ്പണ്‍ എഐയിലെ അനാശാസ്യമായ പ്രവണതകള്‍ക്കെതിരെ ശബ്ദിച്ച വിസില്‍ ബ്ലോവര്‍ കൂടിയായിരുന്നു അദ്‌ദേഹം. ചാറ്റ്ജിപിടി നിര്‍മ്മാതാവ് ഓണ്‍ലൈന്‍ ഡാറ്റ അനുകരിച്ച് ഇന്റര്‍നെറ്റിലെ എന്തിനും പകരം വയ്‌ക്കുകയും നിലവിലുള്ള സേവനങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തുകൊണ്ട് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന അദദേഹത്തിന്‌റെ പ്രതികരണം വിവാദമായിരുന്നു. 2022-ല്‍ ചാറ്റ്ജിപിടിയുടെ അരങ്ങേറ്റം മുതല്‍, തങ്ങളുടെ ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കുന്നതിന് കമ്പനി പകര്‍പ്പവകാശമുള്ള ജോലികള്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെടുന്ന നിരവധി വ്യവഹാരങ്ങളില്‍ ഓപ്പണ്‍എഐ അതോടെ കുടുങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക