Kerala

കാട്ടാന പിഴുതിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം

Published by

തൃശൂര്‍: കോതമംഗലം നീണ്ടപാറയില്‍ കാട്ടാന പിഴുതിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആന്‍മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌കാരം നടന്നത്.

മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തൃശൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.

കഴിഞ്ഞ ദിവസമാണ് വനമേഖലയിലൂടെ ബൈക്കില്‍ വരുമ്പോള്‍ കാട്ടാന പിഴുതിട്ട പനമരം ശരീരത്തില്‍ പതിച്ച് ആന്‍മേരി മരിച്ചത്. ബൈക്കോടിച്ചിരുന്ന സഹപാഠിയായ യുവാവ് പരിക്കേറ്റ് ആശുപത്രിയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക