വാഷിംഗ്ടണ്‍: പുനര്‍ജന്മം യാഥാര്‍ത്ഥ്യമാണെന്ന് യുഎസ് പ്രതിരോധ വകുപ്പായ പെന്‍റഗണ്‍. അവിടെ ജോലി ചെയ്തിരുന്ന ലഫ്റ്റ്നന്‍റ് കേണല്‍ വെയ്ന്‍ എം. മക്ഡൊണാള്‍ഡ് 1983ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഭാരതീയ തത്വശാസ്ത്രത്തെ ശരിവെയ്‌ക്കുന്ന രീതിയിലുള്ള ഈ കണ്ടെത്തല്‍.
ലഫ്റ്റ്നന്‍റ് കേണല്‍ വെയ്ന്‍ എം. മക്ഡൊണാള്‍ഡ് തയ്യാറാക്കിയ അനാലിസിസ് ആന്‍റ് അസെസ്മെന്‍റ് ഓഫ് ദി ഗേറ്റ് വേ പ്രോസസ് എന്ന പേരിലുള്ള 29 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍ അദ്ദേഹം നടത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളെക്കുറിച്ച് അമേരിക്കയിലെ പ്രമുഖ ആര്‍ടിസ്റ്റായ സേറാ ഹോളോകോം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ‘ബോധമണ്ഡലം ഊര്‍ജ്ജമാണ്. അത് ഒരിയ്‌ക്കലും നശിക്കുകയില്ല’ – ഇതാണ് വെയ്ന്‍ എം മക്ഡൊണാള്‍ഡിന്റെ കണ്ടെത്തലെന്ന് പറയുന്നു.
ഇതിന് സമാനമായ കണ്ടെത്തലാണ് ഭാരതീയ തത്വശാസ്ത്രങ്ങളിലും ഉപനിഷത്തിനും ഭഗവദ്ഗീതയിലും ഉണ്ട്. ഇവിടെ ഊര്‍ജ്ജം എന്നതിന് പകരം ആത്മാവ് എന്ന് വിളിക്കുന്നുവെന്നേയുള്ളൂ. ഒരാള്‍ മരിയ്‌ക്കുമ്പോള്‍ ആത്മാവ് ഒരു ശരീരത്തില്‍ നിന്നും പോയി മറ്റൊരു ശരീരത്തില്‍ ജനിക്കുന്നു. ഇതാണ് ഭാരതീയരുടെ പുനര്‍ജന്മ സങ്കല്‍പം.
യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ മെഡിക്കല്‍ സ്കൂളിന്റെ ഡിവിഷന്‍ ഓഫ് പെര്‍ഫെക്ച്വല്‍ സ്റ്റഡീസ് ഗവേഷണ വിഭാഗം ശേഖരിച്ചിരിക്കുന്ന ഡേറ്റ പ്രകാരം പുനര്‍ജന്മം നടന്നു എന്ന് തെളിയിക്കുന്ന 2500ലേറെ കേസുകള്‍ ഉണ്ടെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: