ലക്നൗ : ഉത്തർപ്രദേശിൽ 45 കുടുംബങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. ഹാപൂരിലാണ് സംഭവം. നാല് വർഷത്തെ എതിർപ്പിനും , ആശയക്കുഴപ്പത്തിനും ഒടുവിലാണ് തങ്ങൾ സനാതനധർമത്തിൽ എത്തിയതെന്ന് കുടുംബങ്ങളുടെ തലവൻ സൽമാൻ ഖാൻ പറഞ്ഞു. മതപരിവർത്തനത്തിന് പിന്നാലെ സൽമാൻ തന്റെ പേര് സൻസാർ സിംഗ് എന്നാക്കി മാറ്റി.
മുത്തച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് സൻസാർ സിംഗിന്റെ കുടുംബം ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇസ്‌ലാമിന്റെ അനുയായിയായിരുന്നിട്ടും ഹൈന്ദവ മൂല്യങ്ങളോട് അടുത്തിരുന്ന മുത്തച്ഛൻ, സനാതന ധർമ്മത്തിന്റെ ആചാരപ്രകാരം തന്റെ അന്ത്യകർമങ്ങൾ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ബ്രജ്ഘട്ടിൽ ഹിന്ദു ആചാരങ്ങളോടെ സംസ്‌കരിച്ചു. ഇതോടെ കുടുംബം ഗംഗയിൽ കുളിച്ച് ശുദ്ധി വരുത്തി സനാതന ധർമ്മം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.
തന്റെ കുടുംബം പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നുള്ളവരാണെന്ന് സൻസാർ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നു, എന്നാൽ മുഗൾ ഭരണകാലത്ത് അവർ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായി. ഇന്ത്യ-പാക് വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലെത്തി ഡൽഹിയിൽ സ്ഥിരതാമസമാക്കി. എങ്കിലും, ഹിന്ദുമതവുമായി ബന്ധം നിലനിർത്താനായിരുന്നു എല്ലാവർക്കും താല്പര്യം.
“ഞങ്ങളുടെ മുത്തച്ഛന്മാരുടെയും മുതുമുത്തച്ഛന്മാരുടെയും രക്തത്തിൽ സനാതൻ ധർമ്മമുണ്ട്, എന്നാൽ പ്രതികൂല സാഹചര്യങ്ങളിലും നിർബന്ധത്തിലും ഞങ്ങളുടെ പൂർവ്വികർ ഇസ്ലാം സ്വീകരിച്ചു.”- സൻസാർ സിംഗ് പറഞ്ഞു.ഏകദേശം നാല് വർഷം മുമ്പ് ഈ കുടുംബങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുസ്ലീം സമൂഹത്തിന്റെ എതിർപ്പ് കാരണമാണ് അന്ന് നടക്കാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: