ന്യൂഡൽഹി : രാഷ്‌ട്രപതിയെയും ഉപരാഷ്‌ട്രപതിയെയും അപമാനിച്ച പാരമ്പര്യമാണ് കോൺഗ്രസിനെന്ന് ബിജെപി എംപി രാധാമോഹൻ ദാസ് അഗർവാൾ .
“ഭരണഘടനയുടെ 67-ാം അനുച്ഛേദം അനുസരിച്ച്, ഉപരാഷ്‌ട്രപതിക്കെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവരുന്നതിന് മുമ്പ്, രേഖാമൂലം നോട്ടീസ് നൽകണമെന്നും അത് ചർച്ച ചെയ്യാൻ 14 ദിവസത്തെ സമയം നൽകണമെന്നുമുണ്ട് . എന്നാൽ ഈ നിയമങ്ങൾ കോൺഗ്രസ് പാലിച്ചില്ല. പകരം, ഉപരാഷ്‌ട്രപതിയെ അപമാനിക്കുന്ന ഭാഷ ഉപയോഗിച്ച മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിപ്പിക്കുകയാണ് .
ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനോട് നെഹ്‌റു സർക്കാരും മോശമായാണ് പെരുമാറിയത് . അദ്ദേഹത്തിന് നല്ല ചികിത്സ പോലും ലഭിച്ചില്ല. അസുഖം മൂർച്ഛിച്ചപ്പോൾ ശ്വാസോച്ഛ്വാസ യന്ത്രം നീക്കം ചെയ്യുകയും ചികിത്സ കിട്ടാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മരണശേഷം പട്‌നയിലേക്ക് പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയോ അന്നത്തെ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ പട്‌നയിലേക്ക് പോകാൻ അനുവദിക്കുകയോ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചെയ്തില്ല. എന്നാൽ ഡോ. രാധാകൃഷ്ണൻ അത് കേൾക്കാതെ ചടങ്ങിൽ പങ്കെടുത്തു.“ – എന്നും രാധാമോഹൻ ദാസ് അഗർവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: