World

ഉക്രേയിൻ സൈന്യത്തിന് കനത്ത തിരിച്ചടി : റഷ്യൻ സേനയുടെ ആക്രമണത്തിൽ 540 ഉക്രേനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു

റഷ്യയുടെ സപാഡ് ഗ്രൂപ്പ് ഓഫ് ഫോഴ്‌സിൻ്റെ യൂണിറ്റുകൾ നടത്തിയ തന്ത്രപരമായ ഓപ്പറേഷനാണ് നടത്തിയത്. ഉക്രേനിയൻ സായുധ സേനയുടെ മനുഷ്യശക്തിയും ഉപകരണങ്ങളും പരാജയപ്പെട്ടുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്

Published by

മോസ്‌കോ : ഖാർകോവ് (ഖാർകിവ്) മേഖലയിലും ലുഗാൻസ്ക് (ലുഹാൻസ്ക്) പീപ്പിൾസ് റിപ്പബ്ലിക് (എൽപിആർ) മേഖലയിലും കഴിഞ്ഞ ദിവസം റഷ്യയുടെ വെസ്റ്റ് (സപാഡ്) സേനയുടെ സംഘം ഉക്രേനിയൻ സൈന്യത്തിന് കനത്ത നാശനഷ്ടം വരുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രേയിന് ഏകദേശം 540 സൈനികർ വരെ നഷ്ടപ്പെട്ടുവെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

റഷ്യയുടെ സപാഡ് ഗ്രൂപ്പ് ഓഫ് ഫോഴ്‌സിന്റെ യൂണിറ്റുകൾ നടത്തിയ തന്ത്രപരമായ ഓപ്പറേഷനാണ് നടത്തിയത്. ലോസോവയ, സാഗ്രിസോവോ, ഖാർകോവ് മേഖല, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ നാദിയ, ഒലിവോവ്സ്കി യാർ, സെറിബ്രിയാൻസ്കി റിസർവ് എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന ഉക്രേനിയൻ സൈനികരെയാണ് വധിച്ചതെന്ന് റഷ്യ പറഞ്ഞു.

ഉക്രേനിയൻ സായുധ സേനയുടെ മനുഷ്യശക്തിയും ഉപകരണങ്ങളും പരാജയപ്പെട്ടുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്. കൂടാതെ റഷ്യയുടെ സെൻ്റർ ഗ്രൂപ്പ് ഓഫ് ഫോഴ്‌സ് 365 ഉക്രേനിയൻ സൈനികരെ വധിക്കുകയും നാല് പ്രത്യാക്രമണങ്ങളെ ചെറുക്കുകയും ചെയ്തു.

യുഗ് (സൗത്ത്) ഗ്രൂപ്പ് 225 ഉക്രേനിയൻ സൈനികരെ വരെ ഇല്ലാതാക്കുകയും രണ്ട് പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തുവെന്നും മന്ത്രാലയവും പറഞ്ഞു. ഇതിനു പുറമെ വോസ്റ്റോക്ക് (ഈസ്റ്റ്) ഗ്രൂപ്പിന്റെ പ്രവർത്തന മേഖലയിൽ ഉക്രേനിയൻ സായുധ സേനയ്‌ക്ക് 150 സൈനികർ വരെ നഷ്ടപ്പെട്ടുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by