ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോളില്‍ ഷില്ലോങ് ലാജോങ്ങിനെതിരായ എവേ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിക്ക് സമനില. ഇന്നലെ വൈകീട്ടോടെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സീസണില്‍ ഗോകുലം നേരിടുന്ന മൂന്നാം സമനിലയാണിത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആകെ ഒരു വിജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. ഒരെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. പട്ടികയില്‍ ആറ് പോയിന്റോടെ ആറാം സ്ഥാനത്തുള്ള ഗോകുലത്തെക്കാള്‍ ഒരു ചുവട് മുന്നിലാണ് ഷില്ലോങ് ലാജോങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക