വടകര: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക പഠന ശിബിരത്തിന് തുടക്കം. ദേശീയ സഹ സംഘടനാ സെക്രട്ടറി ഗജേന്ദ്രസിങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കാര്‍ഷിക നവോത്ഥാനത്തിന് ഭാരതീയ കിസാന്‍സംഘ് സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിടവും കൃഷിയിടം, എല്ലാവരും കര്‍ഷകര്‍ എന്ന ആശയം കേരളത്തില്‍ വ്യാപകമാക്കും. അതിനായി 1000 പഞ്ചായത്തുകളില്‍ കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രതീഷ് ഗോപാല്‍, ദേശീയ സമിതി അംഗം ഇ. നാരായണന് കുട്ടി എന്നിവര്‍ സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രാധാകൃഷ്ണന് മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളില്‍ ഡോ. അനില്‍ വൈദ്യമംഗലം, ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന് എന്നിവര്‍ ക്ലാസുകളെടുത്തു. ഇന്ന് വൈകീട്ട് 4.30 ന് വടകര സാംസ്കാരിക ചത്വരത്തില്‍ സംസ്ഥാന കര്‍ഷക സമ്മേളനം നടക്കും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖ കര്‍ഷകരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: