Football

ഇന്‍ജുറി ടൈം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റു

Published by

കൊല്‍ക്കത്ത: ഐഎസ്എലില്‍ മോഹന്‍ ബഗാനെതിരെ അടിക്ക് തിരിച്ചടിയുമായി മുന്നേറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒടുവില്‍ തോല്‍വി. ത്രില്ലര്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയിച്ചത്. ആദ്യ പകുതിയില്‍ ഒരുഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് കരുത്തന്‍ ബാഗനെതിരെ മുന്നേറിയതാണ്. മത്സരം അവസാന അഞ്ച് മിനിറ്റിലേക്ക് കടക്കവെയാണ് എല്ലാം തകിടം മറിഞ്ഞത്.

ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ നേടിയ ഏക ഗോളില്‍ മോഹന്‍ ബഗാന്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. 77-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍കിച്ച് നേടിയ ഗോളില്‍ മഞ്ഞപ്പട ലീഡ് സ്വന്തമാക്കി. മത്സരം 86-ാം മിനിറ്റില്‍ പുരോഗമിക്കുമ്പോഴാണ് ജേസന്‍ കമ്മിങ്‌സിലൂടെ എതിരാളികള്‍ തിരിച്ചടിച്ച് ഒപ്പമെത്തിയത്. 90+5-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് നേടിയ ഗോളില്‍ ആതിഥേയര്‍ വിജയിച്ചു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം തോല്‍വി ആണിത്. 26 പോയിന്റുമായി മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by