Categories: KeralaPalakkad

സൈബര്‍ തട്ടിപ്പ് ജോലിക്കായി വിദേശത്തേക്ക് യുവാക്കളെ കടത്തുന്ന മലയാളിഏജന്റ് പിടിയില്‍

തൊഴില്‍ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്മന്റ്

Published by

പാലക്കാട് : സൈബര്‍ തട്ടിപ്പ് നടത്തുന്ന ജോലിക്കായി ഇന്ത്യയില്‍ നിന്നും യുവാക്കളെ കടത്തിയ ഏജന്റ് തൃശൂര്‍ സ്വദേശി സുഗിത്ത് സുബ്രഹ്മണ്യനെ പൊലീസ് പിടികൂടി. പാലക്കാട് സൈബര്‍ക്രൈം പൊലീസ് മുംബൈയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

കംപോഡിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളില്‍ ചൈനീസ് പൗരന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളിലേക്കാണ് സുഗിത്ത് സുബ്രഹ്മണ്യന്‍ യുവാക്കളെ കയറ്റി വിട്ടിരുന്നത്. വിദേശത്തായിരുന്ന പ്രതി മുംബൈ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ എത്തിയപ്പോഴാണ് പിടിയിലായത്.

തൊഴില്‍ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്മന്റ്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഡാറ്റ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്‌ലാന്‍ഡിലും റോഡ് മാര്‍ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷമായിരുന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by