ബെംഗളൂരു ; മടിവാളയിലെ മലയാളി വിദ്യാർത്ഥികളുടെ പിജി ഹോസ്റ്റലിൽ സംഘർഷം . വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
പി ജി ഹോസ്റ്റൽ നടത്തിപ്പുകാരും, ഉടമയും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം . ഉടമയെത്തി മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളോട് ഉടൻ തന്നെ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്.
മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപോകാൻ ആവശ്യപ്പെട്ടുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് . ഹാൾ ടിക്കറ്റും ,പുസ്തകങ്ങളും അടക്കം ഒന്നും എടുക്കാൻ പറ്റിയില്ലെന്നും ഇവർ പറയുന്നു. സംഭവത്തില്‍ മടിവാള പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: