Kerala

ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച പ്രതി അറസ്റ്റില്‍

ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ കുലുക്കല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് മാല കവര്‍ന്നത്

Published by

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രക്കാരിയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി എന്‍.കെ ഷാഹുല്‍ ഹമീദാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

മോഷ്ടിച്ച മാല ചെര്‍പ്പുളശ്ശേരിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വയ്‌ക്കവെ പ്രതിയെ കുടുക്കുകയായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ കുലുക്കല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് മാല കവര്‍ന്നത്.

ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ നിലമ്പൂര്‍ സ്വദേശിനി സാനിയയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു.പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by