Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി- ഭരണഘടനയുടെ പേരില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് മോദി

ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധി കുടുംബാംഗങ്ങളെ മുഴുവന്‍ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 11:05 pm IST
in India

ന്യൂദൽഹി: ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധി കുടുംബാംഗങ്ങളെ മുഴുവന്‍ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺ​ഗ്രസ് രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുകയാണ്. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്‌ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തു”- മോദി പറഞ്ഞു.

ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്റു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. നെഹ്‌റുവിനെ അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് എതിർത്തു. സ്പീക്കര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും എതിര്‍ത്തു.

60 വർഷത്തിനിടെ കോൺഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്റു ചെയ്ത പാപം ഇന്ദിര തുടർന്നു. അടിയന്തരാവസ്ഥാ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ ജയിലിൽ അടച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കി. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. അടിയന്തരാവസ്ഥാ കാലത്ത് കോൺഗ്രസ് മാധ്യമങ്ങളുടെ വായ മൂടി കെട്ടി. ഇന്ദിരക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ്‌ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. ഷാ ബാനു കേസില്‍ വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രീംകോടതി നിർദേശം അട്ടിമറിച്ചുവെന്നായിരുന്നു മോദിയുടെ പരാമർശം. സർക്കാരിനേക്കാൾ പ്രധാനം പാർട്ടിക്കാണെന്ന് പറഞ്ഞ വ്യക്തിയാണ് മൻമോഹൻ സിം​ഗെന്ന് പറയുക വഴി പരോക്ഷമായി സോണിയാഗാന്ധിയെ തന്നെയാണ് മോദി വിര്‍ശിച്ചത്. ചരിത്രത്തിൽ ആദ്യമായി സർക്കാർ പാർട്ടിക്ക് വഴങ്ങി. കോ‍​ൺ​ഗ്രസ് പ്രധാനമന്ത്രിക്കും മുകളിൽ ഒരു അധികാര കേന്ദ്രത്തെ സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരെ പരോക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരാൾ മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ പരോക്ഷ വിമർശനം. കുറ്റവാളികളായ കോണ്‍ഗ്രസ് എംപിമാരെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് തന്നെ ചീന്തിയെറിഞ്ഞു. സുപ്രീംകോടതി വിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് കാബിനറ്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തന്നെയാണ് രാഹുല്‍ ഗാന്ധി ചീന്തിയെറിഞ്ഞത്. എൻഡിഎ അധികാരത്തിലെത്തിയ ശേഷമാണ് അംബേദ്കറിന് ആദരവ് ലഭിച്ചത്. നെഹ്റു മുതൽ രാജീവ് ​ഗാന്ധി വരെ കോൺ​ഗ്രസിന്റെ സംവരണത്തിന് എതിരായിരുന്നു. ഒബിസി വിഭാഗക്കാർക്ക് പ്രത്യേക സംവരണം നൽകുന്നത് കോൺഗ്രസ് എതിർത്തു. കോൺഗ്രസ് ആവശ്യപ്പെട്ടത് മതത്തിന് അടിസ്ഥാനമുള്ള സംവരണമായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ഇതിനെ തുടർന്ന് ദുരിതത്തിലായെന്നും മോദി പറഞ്ഞു.

ഏക സിവിൽ കോഡ‍് വേണമെന്നത് ഭരണഘടനയുടെ ശില്പികൾ പോലും ആ​ഗ്രഹിച്ചതാണ്. എന്നാൽ കോൺഗ്രസ് ഏകീകൃത സിവിൽ കോഡിന് എതിരാണ്. സുപ്രീം കോടതിയും ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് നിർദേശിച്ചു. സ്വന്തം പാർട്ടിയുടെ ഭരണഘടന മാനിക്കാത്ത ഇവർ, എങ്ങനെ രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുമെന്നും മോദി ചോദിച്ചു.

Tags: modiGandhidynastyIndianconstitutionConstitutionDebateConstitutionAt75 #PMModiसंविधान_रक्षक_मोदीParliamentWinterSession2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.