ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പു നല്‍കിയ 1,500 ഓളം പേരില്‍ നാല് ഇന്ത്യക്കാരും. മീര സച്ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്തന്‍ എന്നിവരാണ് ഈ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍.
പ്രസിഡണ്ട് എന്ന നിലയില്‍, പശ്ചാത്താപം പ്രകടിപ്പിച്ച ആളുകളോട് കരുണ കാണിക്കാനും, അക്രമാസക്തരല്ലാത്ത കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനും കഴിയുന്ന മഹത്തായ പദവിയാണ് തനിക്കുള്ളതെന്ന് ബൈഡന്‍ പറഞ്ഞു.
അതുകൊണ്ടാണ്, സമൂഹത്തിന് ഇനിയും സംഭാവന നല്‍കാന്‍ കഴിയുന്ന, നീണ്ട ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 1,500 പേരുടെ ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാപ്പു നല്‍കലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക