കണ്ണൂര്‍:തലശേരിയിലെ കാര്‍ ഷോറൂമില്‍ ഉണ്ടായ അഗ്നിബാധ സ്ഥാപനത്തിലെ ജീവനക്കാരന് തീയിട്ടത് കാരണമെന്ന് കണ്ടെത്തല്‍. വയനാട് തേറ്റമല സ്വദേശി സജീര്‍ ആണ്് തീയിട്ടത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ തീയിട്ടതെന്നാണ് പ്രതി മൊഴി നല്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചിറക്കരയില്‍ ഇന്‍ഡക്സ് ഗ്രൂപ്പിന്റെ കാര്‍ ഷോറൂമില്‍ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകള്‍ കത്തിനശിച്ചതിലൂടെ നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
പരിശോധന നടത്തിയപ്പോള്‍ കാറുകള്‍ക്ക് തീപിടിച്ചതല്ല, മനപൂര്‍വം തീയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായി. തുടര്‍ന്ന് തലശേരി പൊലീസ് വിശദമായ അന്വേഷണം നടത്തി. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 3.40ന് ഒരാള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ ദ്രാവകമൊഴിച്ച് തീയിടുന്ന അവ്യക്തമായ ദൃശ്യങ്ങള്‍ കിട്ടി.അന്വേഷണം സജീറിലേക്കെത്തി. രണ്ട് വര്‍ഷമായി സ്ഥാപനത്തിലെ ഫീല്‍ഡ് എക്സിക്യുട്ടീവാണ് സജീര്‍.
ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണം ഷോറൂമില്‍ അടക്കാതെ വ്യാജ രസീത് നല്കി സജീര്‍ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തിയിരുന്നു. സംഭവത്തില്‍ പരാതി വരുമെന്നായപ്പോള്‍ പ്രതി കണ്ട വഴിയാണ് തീയിടല്‍. പുത്തന്‍ കാറുകള്‍ കത്തിച്ചാല്‍, ശ്രദ്ധ മുഴുവന്‍ അതിലാകുമെന്നും ഉടന്‍ പിടിക്കപ്പെടില്ലെന്നുമാണ് സജീര്‍ കരുതിയതെന്ന്് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: