ന്യൂദല്‍ഹി: ഇന്ത്യയില്‍ മോദിയെയും അദാനിയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരായ രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും അദാനിയെ പിടിച്ചുകെട്ടാനാവുന്നില്ല. അദാനിയുടെ വീഴ്ച അവര്‍ ആഗ്രഹിക്കുമ്പോള്‍ അദാനി കുതിപ്പുതുടരുകയാണ്.
ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ 7.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് അദാനി. സിമന്‍റ് മേഖലയിലും പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയിലുമാണ് ഈ തുക മുടക്കുക. ആദ്യ അഞ്ചുവര്‍ഷത്തില്‍ ഈ തുകയുടെ 50 ശതമാനം നിക്ഷേപിക്കുമെന്ന് മകന്‍ കരണ്‍ അദാനി പ്രഖ്യാപിച്ചു.
റൈസിങ്ങ് രാജസ്ഥാന്‍ ഉച്ചകോടിയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംയോജിത ഹരിത ഊര്‍ജ്ജ ഇക്കോസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഈയിടെ യുഎസിലെ ഒരു ജഡ്ജി അദാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഹരിത ഊര്‍ജ്ജ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ ഒരുക്കമല്ലെന്ന വലിയ സന്ദേശം അദാനി ഗ്രൂപ്പ് നല്‍കുന്നത്. സിമന്‍റ് നിര്‍മ്മാണ രംഗത്ത് ഒന്നാം സ്ഥാനക്കാരായ അള്‍ട്രാടെകിനെ തളയ്‌ക്കാനുള്ള പദ്ധതികളുമായി മുന്നേറുമെന്ന് തന്നെയാണ് ഈ സൂചനകള്‍ നല്‍കുന്നത്.
ലോജിസ്റ്റിക്സ് പാര്‍ക്ക് അടക്കമുള്ള പദ്ധതികളിലും നിക്ഷേപം ഇറക്കും. ഇന്ത്യയ്‌ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലേക്ക് കൂടിയുള്ള അദാനിയുടെ ആഗോള ക്കുതിപ്പ് അമേരിക്കയിലെ ബിസിനസുകാരെയും ചൈനീസ് ബിസിനസുകാരെയും വിറളി പിടിപ്പിക്കുന്നുണ്ട്. അദാനിയ്‌ക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങളിലും വേട്ടയാടലുകളിലും യുഎസ്, ചൈനീസ് ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക