കൊച്ചി: അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിലയ്‌ക്കലിലെ പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം സ്വകാര്യ സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച വിശദമായ സത്യവാങ്ങ്മൂലം നല്‍കാമെന്നും പത്തനംതിട്ട ജില്ല പോലീസ് മേധാവി കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യം കോടതി 16ന് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിന്‌റെ അടിസ്ഥാനത്തില്‍ നിലയ്‌ക്കലിലെ അനധികൃത പാര്‍ക്കിംഗ് വിലക്കിയതടക്കം പത്തനംതിട്ടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീര്‍ഥാടകര്‍ക്കടക്കം അറിയിപ്പുനല്‍കണും. എന്‍ഡിആര്‍എഫ് അംഗങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സൈനികരെ പമ്പയിലടക്കം നിയോഗിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടറും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക