കൊൽക്കത്ത : പശ്ചിമ ബംഗാളിൽ, അയോദ്ധ്യ മാതൃകയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ബിജെപി . മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂരിലാണ് 10 കോടി രൂപ ചെലവിൽ രാമക്ഷേത്രം നിർമിക്കുക. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ഒന്നാം വാർഷികമായ 2025 ജനുവരി 22 ന് ശിലാസ്ഥാപനം നടത്തി ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
ക്ഷേത്രം നിർമിക്കാൻ സ്ഥലം കണ്ടെത്തിയതായി ബിജെപിയുടെ ബെർഹാംപൂർ ജില്ലാ പ്രസിഡൻ്റ് ഷഖ്‌റാവു സർക്കാർ പറഞ്ഞു. ഈ പദ്ധതി ബിജെപിയുടെ സാംസ്കാരിക വ്യക്തിത്വത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതും പ്രദേശത്തെ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ മാനിക്കുന്നതുമാണ് . രാമക്ഷേത്രം ഹിന്ദുക്കളുടെ വിശ്വാസത്തിന്റെയും നമ്മുടെ സാംസ്കാരിക സ്വത്വത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെ സ്വത്വമാണെന്ന് ബിജെപി നേതാവ് ശങ്കർ ഘോഷ് പറഞ്ഞു. ഇത് ഒരു നല്ല സന്ദേശം നൽകും. നമ്മുടെ മതത്തിലും വിശ്വാസത്തിലും അഭിമാനിക്കണം. ഇത് ആർക്കും എതിരായ നടപടിയല്ല, മറിച്ച് സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്‌ക്കും വികസനത്തിനും വേണ്ടിയാണെന്നും ശങ്കർ ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: