കോഴഞ്ചേരി: ഹൈന്ദവ നവോത്ഥാന നായകനും വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷിയുമായ ചിറ്റേടത്തു ശങ്കുപ്പിള്ളയെ ആധുനിക കേരളം ബോധപൂര്‍വം അവഗണിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. പാലന്‍ പുലയനു ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി ഹൈന്ദവ നവോത്ഥാനത്തിനു നാന്ദി കുറിച്ച ധീരദേശാഭിമാനിയായ ചിറ്റേടത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ആവശ്യപ്പെട്ടു. ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ തറവാട്ടു വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക