അമൃത്സര്‍: സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റായി ഡോ. ഉദയ്‌ജോഷിയെയും ജനറല്‍ സെക്രട്ടറിയായി ദീപക്ചൗരസ്യയെയും തെരഞ്ഞെടുത്തു. സംഘടനാ സെക്രട്ടറിയായി സഞ്ജയ് പാച്‌പോര്‍ തുടരും.
കെ.ആര്‍. കണ്ണന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ പ്രമുഖും ദക്ഷിണ മധ്യ ക്ഷേത്രീയ (കര്‍ണാടക, ആന്ധ്ര, തെലുങ്കാന) സംഘടനാ സെക്രട്ടറിയായി. കേരളത്തില്‍ നിന്ന് എസ്. മോഹന ചന്ദ്രനെ സ്വയം സഹായ സംഘങ്ങളുടെ ദേശീയ സഹപ്രമുഖായും എസ്. അരുണ്‍ദേവ് (തിരുവനന്തപുരം), രമാ ഹരീഷ് (കോട്ടയം), പി.കെ. അരവിന്ദാഷന്‍ റിട്ട. ഐഎഎസ് (കണ്ണൂര്‍), ഗോപാലകൃഷ്ണഭട്ട് (കാസര്‍കോട്) എന്നിവരെ ദേശീയ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക