ചങ്ങനാശ്ശേരി: ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന കായിക രംഗത്തെ മികച്ച കോളേജിനുള്ള ദേശീയ അവാര്‍ഡിന് ചങ്ങനാശ്ശേരി അസംഷന്‍ ഓട്ടോമസ് കോളേജ് അര്‍ഹത നേടി.
നിരവധി ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്യുകയുകയും കായിക രംഗത്ത് വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസ്, ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ അന്തര്‍ സര്‍വകലാശാല മത്സരങ്ങളിലെ നേട്ടങ്ങള്‍ കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച ദേശീയ സംസ്ഥാന അവാര്‍ഡുകളുടെയും കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അസംപ്ഷന്‍ കോളേജിനെ ദേശീയ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
അവാര്‍ഡിന് അപേക്ഷിച്ച നിരവധി സര്‍വകലാശാലകളെയും കോളേജുകളെയും പിന്തള്ളിയാണ് അസംപ്ഷന്‍ ഈ അവാര്‍ഡിന് അര്‍ഹമായത്. ദില്ലിയിലെ എന്‍ എം ഡി സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദേശീയ തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ കമല്‍ കിഷോര്‍ സോമന്‍ ഐ എ എസില്‍ നിന്നും അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, കായിക വിഭാഗം മേധാവി പ്രൊഫ. സുജാ മേരി ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് അസംപ്ഷന്‍ കോളേജിന് കായികരംഗത്തു ഈ അംഗീകാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക