ഉത്തര്‍പ്രദേശ്: കുംഭമേളയ്‌ക്ക് എത്തുന്നവരെ സഹായിക്കാന്‍ നിര്‍മിച്ച കുംഭ് സഹായക് ചാറ്റ്‌ബോട്ട് പ്രധാനമന്ത്രി പുറത്തിറക്കി. പതിനൊന്ന് ഭാരതീയ ഭാഷകളില്‍ ഇതു സംവദിക്കും. ഭാഷിണി ആപ്പുമായി സഹകരിച്ചാണ് ഇതു യാഥാര്‍ത്ഥ്യമാക്കുന്നത്.
ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സ്‌നാനഘട്ടങ്ങള്‍, ക്ഷേത്രങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കിങ് ഏരിയകള്‍ തുടങ്ങിയവ പരസഹായമില്ലാതെ കണ്ടുപിടിക്കാം. Maha Kumbh 2025 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചാറ്റ്‌ബോട്ട് എടുക്കാം. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക