India

പ്രിയങ്ക ആഞ്ഞടിച്ചു, പക്ഷെ കൊണ്ടത് ഹിമാചലിലെ കോൺഗ്രസ് സർക്കാരിന് ; അബദ്ധം മനസിലാകാതെ കൈയ്യടിച്ച് പാസാക്കി കോൺഗ്രസ് അംഗങ്ങൾ

Published by

ന്യൂഡൽഹി : രാഹുലും, പ്രിയങ്കയുമൊക്കെ പലപ്പോഴും മോദി സർക്കാരിനെതിരെ ആഞ്ഞടിക്കാറുണ്ട് . പലപ്പോഴും ഈ ആഞ്ഞടിക്കൽ ചീറ്റി പോകാറാണ് പതിവ്. എന്നാൽ ഇത്തവണ പ്രിയങ്ക ആഞ്ഞടിച്ചത് കൃത്യമായി കൊണ്ടു. കോൺഗ്രസ് അംഗങ്ങൾ കൈയടിച്ച് പാസാക്കുകയും ചെയ്തു . പക്ഷെ കൊണ്ടത് ഹിമാചലിലെ കോൺഗ്രസ് സർക്കാരിനാണെന്ന് മാത്രം.

ലോക്സഭയിൽ തന്റെ കന്നിപ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയ്‌ക്ക് അബദ്ധം പറ്റിയത്. “നിങ്ങൾ ഹിമാചലിലേക്ക് നോക്കൂ. വലിയ വലിയ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കുത്തകകൾക്ക് വേണ്ടിയാണ്. ഹിമാചലിൽ ആപ്പിൾ തോട്ടങ്ങളുണ്ടായിരുന്നു. അവിടെ ചെറിയ ചെറിയ കർഷകർ ഉണ്ടായിരുന്നു. അവർ കരയുകയാണ്. ഒരു വ്യക്തിക്ക് വേണ്ടി എല്ലാം മാറ്റി മറിക്കുകയാണ്. “-ഇതായിരുന്നു പ്രിയങ്ക പറഞ്ഞത്.

കോർപ്പറേറ്റുകൾക്ക് അനുകൂലമായി നിയമങ്ങൾ മെനയുന്നത് ബിജെപി സർക്കാരാണ് വരുത്തി തീർക്കാനുള്ള തത്രപ്പാടിലായിരുന്നു പ്രിയങ്ക . നേതാവിന്റെ പ്രസംഗം രോമാഞ്ചത്തോടെ കോൺഗ്രസ് അംഗങ്ങൾ കൈയ്യടിച്ച് പാസാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പങ്കുവച്ചത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by