ന്യൂഡല്‍ഹി: ഡൽഹിയിൽ സ്കൂളുകൾക്ക് പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇ-മെയിൽ അഡ്രസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. സഞ്ജയ് മൽഹോത്ര 26ആമത് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.
സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാ രമാബായി അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷനിൽ പ്രതിയായ അജ്ഞാതന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനങ്ങൾക്കും സ്കൂളുകൾക്കും വ്യാപകമായി ബോംബ് ഭീഷണി ലഭിച്ചതിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ആർബിഐ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: