ന്യൂദല്‍ഹി: മഹാകുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രയാഗ് രാജില്‍ എത്തും. 6670 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12.15ന് ത്രിവേണി സംഗമത്തില്‍ അദ്ദേഹം പൂജ ചെയ്യും. തുടര്‍ന്ന് അക്ഷയ വട വൃക്ഷത്തിലും ഹനുമാന് മന്ദിറിലും സരസ്വതി ക്ഷേത്രത്തിലും ദര്‍ശനവും പൂജയും നടത്തും. ഉച്ചയ്ക്ക് 1.30ന്, മഹാകുംഭ പ്രദര്‍ശന നഗരി അദ്ദേഹം നടന്ന് കാണും.
10 പുതിയ റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, ഫ്ളൈ ഓവറുകള്‍, സ്ഥിരം ഘാട്ടുകള്‍, നദീതീര റോഡുകള്‍ തുടങ്ങി റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, മഹാകുംഭ വികസനപദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിക്കുന്നതെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗംഗയിലേക്ക് ഒഴുകുന്ന ചെറിയ അഴുക്കുചാലുകള്‍ തടയുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കുടിവെള്ളം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഭരദ്വാജ് ആശ്രമ ഇടനാഴി, ശൃംഗാര്‍പൂര്‍ ധാം ഇടനാഴി, അക്ഷയ വട് ഇടനാഴി, ഹനുമാന് മന്ദിര്‍ ഇടനാഴി എന്നിവയുള്‍പ്പെടെയുള്ള പ്രധാന കോറിഡോര്‍ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: