Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രം: തീരഭൂമിയിലെ ക്ഷേത്ര വിസ്മയം

എം.ഡി. ബാബുരഞ്ജിത്ത് by എം.ഡി. ബാബുരഞ്ജിത്ത്
Dec 13, 2024, 07:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അതിപുരാതനവും ആചാരാനുനുഷ്ഠാനങ്ങളാല്‍ സമ്പന്നവും അതിപ്രശസ്തവുമാണ് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രം. കരുനാഗപ്പള്ളിക്കു പടിഞ്ഞാറ് കടലിനും കായലിനും മധ്യേസ്ഥിതി ചെയ്യുന്ന ആലപ്പാടിനു തെക്കേ അറ്റത്ത് പണ്ടാരത്തുരുത്ത് എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പഴയ കോഴിക്കോട് രാജ്യത്തെ തിരുനാവായിലുള്ള ദേവി ജലമാര്‍ഗം പണ്ടാരത്തുരുത്ത് കടല്‍ തീരത്ത് എത്തിച്ചേരുകയും അവിടെ താമസിച്ചുവന്ന മത്സ്യബന്ധനം ഉപജീവനമാക്കിയ ഹിന്ദു അരയ(ഇന്നത്തെ ധീവര) സമുദായത്തിന്റെയും മറ്റുള്ള വരുടെയും ആരാധനാ മൂര്‍ത്തിയായി കുടികൊള്ളുകയുമായിരുന്നു. നാലുവശങ്ങളും മൂക്കറ്റം പുഴയാല്‍ ചുറ്റപ്പെട്ടിരുന്നതിനാല്‍ ദേവി മുക്കുംപുഴ പരാശക്തി എന്നറിയപ്പെടാന്‍ തുടങ്ങി.

ഭദ്രകാളിയും പരാശക്തിയുമായ അമ്മയുടെ വിഗ്രഹം അപൂര്‍വമായ അഷ്ടകോണുകളോടുകൂടിയ ശിവലിംഗരൂപത്തിലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജകല്പന പ്രകാരം കരയേയും മുറിയെയും പെരുമ്പറ കൊട്ടിയും പാണന്മാരെ അന്യദേശങ്ങളിലേക്ക് അയച്ചും മകരഭരണി മഹോത്സവത്തിന്റെ മഹിമയും പെരുമയും കഥകളും പാടിയും പറഞ്ഞും മാളോരെ അറിയിച്ചുകൊണ്ട് വിവിധ ജാതി മതസ്ഥരുടെ കൂട്ടായ്മയിലൂടെയാണ് ദേവിയുടെ മകരഭരണി മഹോത്സവം നടത്തപ്പെട്ടിരുന്നത്.

ഗുരുകുല വിദ്യാഭ്യാസം കളരി വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വഴിമാറിയപ്പോള്‍ സംസ്‌കൃത പഠനം, ആയുര്‍വേദ പഠനം, വേദ പഠനം, സംഗീത പഠനം, ശാസ്ത്ര പഠനം, അനുഷ്ഠാനകലകളുടെ പഠനം, ഗണിത പഠനം, ജ്യോതിഷ പഠനം, കാര്‍ഷിക പഠനം, കരകൗശല നിര്‍മാണ പഠനം, ആയുധ പരിശീലനം മുതലായവ മൂക്കുംപുഴ കളരിശാലകളില്‍ അഭ്യസിക്കപ്പെട്ടിരുന്നു.

ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവി ക്ഷേത്രത്തില്‍ ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആരാധന സ്വാതന്ത്ര്യവും നാനാ ജാതി മതസ്ഥര്‍ക്കും പൂജ നടത്തുന്നതിനുള്ള അവകാശവും നല്‍കിയിരുന്നു.

പൂര്‍ണമായും കൃഷ്ണശില, തേക്കുമരം, ചെമ്പ് എന്നിവ ഉപയോഗിച്ച് വിശിഷ്ടമായ കൊത്തുപണികളോടുകൂടി ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഈ ക്ഷേത്രത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിരിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. 2025 ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ പത്തു ദിവസങ്ങളിലായി തിരുവുത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് കുടില്‍ കെട്ടി ഭജനം പാര്‍ക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഇതിനായി ആയിരത്തോളം കുടിലുകളാണ് തയ്യാറാക്കുന്നത്.

കാര്യസിദ്ധി പൂജ
അഭീഷ്ടസിദ്ധിക്കായി ക്ഷേത്രത്തിന്‍ നടത്തിവന്നിരുന്ന പൂജയാണ് കാര്യസിദ്ധിപൂജ. ദേവിയെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പുറത്ത് എഴുന്നെള്ളിച്ച് ഇരുത്തി പൂജ നടത്തും. ഭക്തര്‍ക്കും ഈ പൂജയില്‍ പങ്കെടുക്കാം. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ ഒന്‍പതു മുതല്‍ നടക്കുന്ന പൂജയില്‍ അയ്യായിരത്തിലധികം ഭക്തരാണ് പങ്കെടുക്കുന്നത്. കോവിഡ് മൂലവും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനാലും നിര്‍ത്തിവെച്ചിരുന്ന പൂജ ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ച് പുനരാരംഭിക്കും.

വാളും ചിലമ്പും സമര്‍പ്പണം
കുടുംബ ഐശര്യത്തിനും ശത്രുദോഷ നിവാരണത്തിനും സന്താന സൗഭാഗ്യത്തിനും വിവാഹ തടസം, തൊഴില്‍ തടസം എന്നിവ മാറുന്നതിനും ചൊവ്വ-വെള്ളി ദിവസങ്ങളില്‍ വാളും ചിലമ്പും ഭക്തര്‍ സമര്‍പ്പിക്കുന്നു.

മഞ്ഞള്‍ പറ
സര്‍വ ദോഷ നിവാരണത്തിനും അഭീഷ്ടസിദ്ധിക്കും എല്ലാ ഭരണി നക്ഷത്രത്തിലുമാണ് മഞ്ഞള്‍പറ വഴിപാട് നടന്നുവരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്‍പ്പെടെ ജീര്‍ണത കണ്ടതിനെ തുടര്‍ന്ന് നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന വിധി പ്രകാരം പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം 2016-ല്‍ ആരംഭിക്കുകയും 2024 മാര്‍ച്ചില്‍ പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു.

മീനൂട്ട്
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍ മാത്രം കാണുന്ന ഒരു ചടങ്ങാണ് മീനൂട്ട്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം മീനുകള്‍ക്ക് ഭക്തര്‍ ഭക്ഷണമൂട്ടുന്ന ചടങ്ങാണിത്. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച തീരദേശ ജനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പ്രസാദം കടലില്‍ സമര്‍പ്പിച്ച് തങ്ങളുടെ സര്‍വ ഐശര്യങ്ങള്‍ക്കും കാരണക്കാരായ മത്സ്യങ്ങളെ ഊട്ടുന്നത് മഹത്തായ ചടങ്ങു തന്നെയാണ്.

 

 

Tags: KarunagapalliySri Mookumpuzha Devi Templecoastal landtemple marvel
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ലഹരി മരുന്നുകളുമായി പിടിയിലായവര്‍
Kollam

ക്രിസ്മസ്, പുതുവത്സരം: ലഹരി സംഘങ്ങള്‍ സജീവമാകുന്നു

Business

കരുനാഗപ്പള്ളിയിയിൽ ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിനെത്തിയ രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് !

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies