ജയ്പൂര്‍: രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല. 56 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍ വീണത്. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ വിതരണം ചെയ്താണ് ജീവന്‍ നിലനിര്‍ത്തിയത്.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ, 160 അടിയോളമുള്ള ജലനിരപ്പ് എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ തങ്ങൾ പ്രവർത്തനങ്ങളിൽ നേരിട്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
രാജസ്ഥാനിലെ ദൗസയിൽ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. . വീടിന്റെ 100 അടി മാറിയുള്ള കുഴൽ കിണറിൽ അമ്മയുടെ കൺമുന്നിൽ വെച്ചാണ് കുട്ടി വീണത്. ഈ കുഴൽക്കിണർ മൂന്ന് വർഷം മുമ്പ് കുഴിച്ചെങ്കിലും മോട്ടോർ കുടുങ്ങിയതിനാൽ ഉപയോഗം നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: