ഗെല്‍സെന്‍കിര്‍ചന്‍ (ജര്‍മനി): ജര്‍മന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് ഷാക്തകര്‍ ഡോണസ്‌കിനെ 5-1 ന് തകര്‍ത്തു. മറ്റൊരു ജര്‍മന്‍ ടീം ആര്‍ബി സാല്‍സ്ബര്‍ഗിനെ നേരിട്ട ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്നും (പിഎസ്ജി) തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പിഎസ്ജിയുടെ വിജയം. പോര്‍ചുഗല്‍ താരം ഗോന്‍സാലോ റാമോസ് 30-ാം മിനിറ്റില്‍ നേടിയ ഒരു ഗോളിന് ആദ്യ പകുതി പിഎസ്ജി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 72-ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡെസും 85-ാം മിനിറ്റില്‍ ഡിസൈര്‍ ഡിയൂവും ഗോളുകള്‍ നേടി.
ജര്‍മന്‍ ടീമുകളുടെ പോരാട്ടത്തില്‍ ബയേണിനെതിരെ ഡോണസ്‌ക് ആണ് അഞ്ചാം മിനിറ്റില്‍ ആദ്യം ഗോളടിച്ചത്. പിന്നീട് ബയേണ്‍ ഒരവസരം പോലും നല്‍കിയില്ല. 11-ാം മിനിറ്റില്‍ പകരം ഗോള്‍ നേടി സമനില പിടിച്ചു. കോണ്‍റാഡ് ലാമിയര്‍ ആണ് ഗോളടിച്ചത്. ആദ്യ പകുതി പിരിയും മുമ്പ് തോമസ് മുള്ളറിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മൈക്കല്‍ ഓലിസെ ഇരട്ടഗോളും ജമാല്‍ മുസിയാല ഒരു ഗോളും ബയേണിനായി സംഭാവന ചെയ്തു. പട്ടികയില്‍ എട്ടാമതാണ് ബയേണ്‍.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ജര്‍മന്‍ ടീം ആര്‍ബി ലീപ്സിഗ്ഗിനെ 3-2ന് പരാജയപ്പെടുത്തി. ക്ലബ്ബ് ബ്രുഗെ സ്പോര്‍ട്ടിങ്ങിനെ 2-1നും കീഴടക്കി. പിഎസ്വി എയ്ന്‍ധോവനെ നേരിട്ട ബ്രെസ്റ്റ് 1-0ന് ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: